"ഈ പൂച്ചക്ക് എന്ത് പറ്റി? ചോറ് കൊടുത്തിട്ടും, മീന്‍ കൊടുത്തിട്ടും, കഴിക്കാതെ എന്റെക കാലില്‍ തഴുകി വട്ടം ചുറ്റി നടക്കുന്നു!, ഇതിങ്ങനെ പതിവില്ലല്ലോ ശാരദേ"...
ശാരദ പൂച്ചയെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല!
ശ്രീധരന്‍ നായര്‍ ഏമ്പക്കം വിട്ട് പൂമുഖത്തെ ചാരുവടിയില്‍ തൂണും ചാരി ഇരുന്നു.
വെയിലിന്റെ തീഷ്ണമായ ചൂടിനെ തെങ്ങോലകള്‍ കുളിര്ക്കാറ്റാക്കി മാറ്റി, ഉച്ച ഊണുകഴിഞ്ഞുള്ള എച്ചിലുകള്ക്ക്ത വേണ്ടി ബഹളം വെക്കുന്ന കാക്കക്കൂട്ടങ്ങളും, അലക്കുകല്ലില്‍ തുണി ആഞ്ഞടിക്കുന്ന ഗ്രാമത്തിന്റെ ശബ്ദവും പൂമുഖത്തിരിക്കുന്ന ശ്രീധരന്‍ നായര്ക്ക് കേള്ക്കാം.
ശ്രീധരന്‍ നായര്‍ തന്റെു തീരാറായ അവധിക്കാലത്തെ കുറിച്ച് ഓര്ത്തു് വ്യാകുലപെട്ടു! ഇനി എത്ര ദിവസം ബാക്കി?! എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.
അവധിക്കാലത്തിന്റെ തുടക്കം എത്ര മനോഹരമായിരുന്നു! അതിലിടക്ക് ശാരദയെ പരിചയപെട്ടതും, കൂട്ടുകാരന്‍ മാധവന്‍ അവധി കഴിഞ്ഞ് തിരിച്ചു പോയതും, ... അങ്ങനെ സന്തോഷവും, ദുഖവും ഒരുപോലെ സമ്മാനിച്ച അവധിക്കാലം!
"എനിക്ക് ഇപ്പോഴൊന്നും പോകേണ്ട! ഇനിയും ഇവിടെ തന്നെ അവധിക്കാലം ചിലവഴിക്കണം"!.
ശ്രീധരന്‍ നായര്‍ ചാരുപടിയിലെ സിമെന്റു തറയില്‍ കിടന്നു. ഉഷ്ണക്കാറ്റ് ശ്രീധരന്‍ നായരെ തലോടിയെങ്കിലും സിമെന്റ് തറയില്‍ നിന്നും തണുപ്പ് ശ്രീധരന്‍ നായരുടെ ശരീരത്തിലേക്ക് പടരാന്‍ തുടങ്ങി കാക്കകള്‍ ബഹളം വെച്ചിട്ടും, അലക്കുകല്ലില്‍ തുണി ആഞ്ഞടിച്ചിട്ടും ശബ്ദം പുറത്തുവന്നില്ല !
ശ്രീധരന്‍ നായര്‍ അവധിക്കാലം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ വീട്ടിലേക്കു തിരിഞ്ഞുനോക്കി! വടക്ക് വശത്തുള്ള മാവിലേക്ക് മഴു ആഞ്ഞു വെട്ടുന്ന ശബ്ദം കുന്നിന്‍ മുകളില്‍ തട്ടി തിരികെ വന്നു! ശാരദ കട്ടിലില്‍ കമിഴ്ന്നുകിടക്കുന്നു! ചുറ്റും അയല്‍ക്കാരുണ്ട്!
പൂമുഖത്തെ തൂണും ചാരി കൃഷ്ണനും ഇരിക്കുന്നുണ്ടല്ലോ!, അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു !
ഞാന്‍ അവനുമായി പിണങ്ങിയിട്ടു കാലം കുറേ ആയി. അവനു കൊടുക്കാന്‍ ഒരു കടം ബാക്കിയുണ്ട്, സ്നേഹത്തിന്റെ കടം. അവധിക്കാലത്ത് ഞാന്‍ അതേക്കുറിച്ചു ഒന്നും ആലോചിച്ചില്ല! "ഇനി ഒരു അവധിക്കാലം ഉണ്ടായിരുന്നെങ്കില്‍"!!.
തീര്‍ച്ചയായും ഒരു പ്രതീക്ഷയാണ് ഈ എഴുത്തുകാരന്‍ ..!എന്ത് ലളിതമായ ഭാഷാ പെരുമാറ്റം ..!കൂടുതല്‍ എഴുതുക തന്നെ ചെയ്യട്ടെ എന്ന് പ്രതീക്ഷിക്കുന്നു ..ഒപ്പം സ്വയം തിരിച്ചറിയണമെന്ന അപേക്ഷയും ..!സ്വന്തം ബ്ലോഗ് ഒരു പരിമിത വട്ടം ആണെന്ന് മനസ്സിലാക്കി ഈ അക്ഷരങ്ങളെ കൂടുതല്‍ പേര്‍ക്ക് നല്‍കി കൂടെ ..?
മറുപടിഇല്ലാതാക്കൂ