ഗൂഗിളില്‍ ഞാനൊന്നു സര്‍ച്ചു ചെയ്തപ്പോള്‍ ....
വന്നു നല്ലൊരു വെബ് സൈറ്റ്,
അതില്‍ പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കണ്ടു...
ചെന്താമര പോലുള്ള പെണ്കിടാക്കള്‍,
കണ്ണൊന്നിടഞ്ഞു .. മനമൊന്നു പാളി...
അറിയാതെ മൌസില്‍ വിരലമര്‍ന്നു,
ബഹുവര്‍ണ്ണ ഫോട്ടോ ഉയര്‍ന്നു വന്നു ..
അതില്‍ മഴവില്ല് പോലൊരു പെണ്‍കിടാവ് ,
തത്തിക്കളിച്ചു ..എന്ച്ചുണ്ടിലോരായിരം...
പ്രേമത്തിന്‍ നനവുള്ള കവിതകള് .
എന്മനം കൊണ്ട് ഞാന്‍ സ്കാന്‍ ചെയ്തവളുടെ ..
സൌദര്യം ഹാര്‍ഡ്ഡിസ്കില്‍ സേവ് ചെയ്തു ,
സൊപ്നലോകത്തിലെ പൂന്തോപ്പില്‍ കൂടി ഞാന്‍ ..
അവളുടെ അരക്കെട്ടിന്‍ അളവെടുത്തു .
ഗൂഗിളിനായിരം നന്ദി പറഞ്ഞു ഞാന്‍ ..
അവളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി ,
കയ്യിലൊതുങ്ങുന്ന ഫോണില്‍ കൂടി ഞാന്‍ ..
അവളുടെ കിളിനാദം തിരിച്ചറിഞ്ഞു ,
ഫോണ്‍ ബില്ല് കൂടി .. ദിനചര്യ മാറി..
രാത്രിക്ക് നീളം ഏറെയായി ,
കത്തുന്ന കനവില്‍ വെള്ളമോഴിച്ചപോല്‍ ...
ഒരു നാള്‍ അവളെന്നെ ക്ഷണിച്ച് ഒരിടം,
നേരില്‍ കണ്ടപ്പോള്‍ നുള്ളിനോക്കി എന്നെ ഞാന്‍ ...
സത്യവും മിഥ്യയും തിരിച്ചറിയാന്‍ ,
അപ്സര കാന്തി കലര്‍നോരാപെണ്‍കൊടി...
ഓടി വന്നെന്റെ കരം ഗ്രഹിച്ചു ,
സൊപ്ന ലോകത്തില്‍ ഞാന്‍ കണ്ട പൂന്തോപ്പ് ..
സത്യത്തില്‍ ഇന്നിതാ ... പൂവണിഞ്ഞു ,
രണ്ടു മണിക്കൂര്‍ പിന്നിട്ട ശേഷം
അവളുടെ കിളിനാദം കാതിലോതി ,
മണികൂര്‍ ഒന്നിന് പതിനായിരമാണ് ..
ഇന്നത്തെ എന്നുടെ വിലവിവരം,
അന്ധിച്ചു നിന്ന എന്മനം ചൊല്ലി ...
പ്രേമത്തിന്‍ വില ഇത്ര കോസ്റ്റ്ലിഓ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പിണങ്ങല്ലേ നീ
മറുപടിഇല്ലാതാക്കൂചാല്പൊട്ടി മിഴിയിണ
ക്കുമ്പിളില്‍ നിന്നിറ്റ
നിറമറ്റ തുള്ളികള്‍
നിന്റെതാവാം
ഒരുമാത്ര സാന്ത്വന
ക്കാറ്റായുണക്കിയാ
മിഴികളിലെന്നും
ഞാന്‍ നിന്റേതു മാത്രമല്ലേ?
അറുതിയിലാണ്ടൊരാ,
വേനലില്‍ പറന്നു ഞാന്
എന്നിട്ടും
നിന്നുള്ളില്‍ ഞാന്‍ മാത്രമല്ലേ?
ഹൃദയത്തില്‍ നിന്‍
കണ്ണുനീരിന്റെ ചൂടിലും,
മഞ്ഞുതുള്ളിയായ്
നീയെന്റെ ഉള്ളിലില്ലേ?
എങ്ങും അടരാതീ
സൌഹൃദചെപ്പിലായി
നിന്‍ ചിത്രം ചേര്‍ക്കും
ഞാനെന്റേതു മാത്രമായി.
പിരിയാതെയണയാതെ,
ഓര്‍ക്കുന്നു നിന്നെ ഞാന്‍
ഒരു വേള നീ വിളി
കേള്‍ക്കയില്ലേ?
വീണ്ടുമൊരുവേള
നീ വിളികേള്‍ക്കയില്ലേ?
പതിച്ചു കിട്ടിയ
മറുപടിഇല്ലാതാക്കൂആജ്ഞ നിറവേറ്റാന്‍
ആവനാഴി നിറച്ചു.
പോകേണ്ട വഴികളും
വഴിവിട്ട പ്രയോഗങ്ങളും
തന്ത്രങ്ങള്‍ മെനഞ്ഞവര്‍
പറഞ്ഞു പഠിപ്പിച്ചു.
സ്വയം ഹോമിച്ചും
നേടേണ്ടവയാണ് മുന്നില്‍..
മത്തു പിടിച്ചവരുടെ
ഭ്രാന്തന്‍ മോഹങ്ങള്‍
നെഞ്ചില്‍ തീപടര്‍ത്തുന്നു...
യന്ത്രപ്പാവയ്ക്ക്
പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ല.
ഒരു പ്രതിധ്വനി മതി
വീണുടയാന്‍.
തോഴിമാരുടെ കരവിരുത്
മേനിയഴകിനെ മിനുക്കി.
തീയമ്പുകള്‍ കച്ചയിലൊളിച്ചു.
ഉത്തരീയച്ചുറ്റില്‍ കുടമുല്ല വിരിഞ്ഞു.
മുനിയുടെ മൗനം ഒഴിയുമ്പോള്‍..
കണ്ണിലെ താപം പന്തമെറിയാം,
പാഞ്ഞെത്തും ശാപ വാക്കുകളില്‍..
ചാവേറിന്റെ ആത്മാവ്
പൊട്ടിത്തെറിക്കാം.
പതറുന്ന മനസ്സില്‍
കുത്തുന്ന കണ്ണീര്‍ച്ചില്ലുകള്‍
മുടക്കിയ തപസ്സുകള്‍
ഒടുക്കിയ സാമ്രാജ്യങ്ങള്‍..
പെറ്റിട്ട കുഞ്ഞിനെ വിട്ട്
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...
ആശിയ്ക്കാനാവാത്ത സൗഭാഗ്യങ്ങളുടെ നിഴലില്‍
ശ്വാസം നിന്നു പോകുന്നു.
ഇന്നലെകള്‍ ഇരുട്ടിട്ടു മൂടി,
കല്‍പ്പിക്കുന്നവന്റെ കാല്‍ കഴുകാന്‍,
മോഹിക്കുന്നവന്ന് വിരുന്നൊരുക്കാന്‍
അടിയറവച്ച, ജന്മത്തിന്
വികാരങ്ങളുടെ വിലാപം
വിലക്കപ്പെട്ടതാണ്.
ഈ കാന്തവലയത്തിനുള്ളില്‍ നിന്ന്
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്
എന്നാണൊരു ശാപമോക്ഷം..
എനിയ്ക്കായി ജീവിച്ച്
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.