2009, ജൂലൈ 27, തിങ്കളാഴ്‌ച

ഡിജിറ്റല്‍ തോഴന്‍

മേഘത്തെയും ഹംസത്തെയും കുറിച്ച് നിങ്ങള്‍ സ്തുതിച്ചു പാടി,
പക്ഷെ എന്നെ കുറിച്ച് ........

നിന്‍ വിരല്‍ തുമ്പിനാല്‍ തൊട്ടു ....
എന്നെ നിദ്രയില്‍ നിന്നുമുണര്‍ത്തു...
ജലകമൊന്നു.. തുറക്കു‌...
മുഖചിത്രം ചേര്‍തെന്നെ അയക്കു...

ഹംസത്തിന്‍ പകരമായി നിന്നുടെ ലേഖനം,
ആരുമറിയാതെ കൊണ്ടുപോകാം ....
ഞാന്‍ ...ആരുമറിയാതെ കൊണ്ടുപോകാം ....
മിഴികള്‍ അറിയാതെ താഴിട്ടു പുട്ടിയ ,
പ്രണയത്തിന്‍ പാത്രത്തില്‍ നിക്ഷേപിക്കാം ...
ഞാന്‍ പ്രണയത്തിന്‍ പാത്രത്തില്‍ നിക്ഷേപിക്കാം ...

ഈറനണിഞ്ഞ മുടിയില്‍ തിരുകിയ,
തുളസിക്കതിര്‍മണം കൊണ്ടു വരാം ...
ഞാന്‍ തുളസിക്കതിര്‍മണം കൊണ്ടു വരാം ...
വളകള്‍ കിലുക്കി എഴുതിയ ലേഖനം ,
വൈകാതെ തന്നെ കൊണ്ടു വരാം,
ഞാന്‍ വൈകാതെ തന്നെ കൊണ്ടു വരാം ...

നുണക്കുഴി ചെപ്പില്‍നിന്നുയര്‍ന്നൊരു മുത്തുകള്‍ ,
ഈണം മറക്കാതെ പാടിത്തരാം...
ഞാന്‍ ഈണം മറക്കാതെ പാടിത്തരാം...
ഹംസത്തിന്‍ പകരമായി നിന്നുടെ ലേഖനം,
ആരുമറിയാതെ കൊണ്ടുപോകാം ....
ഞാന്‍ ...ആരുമറിയാതെ കൊണ്ടുപോകാം ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ