2009, ജൂലൈ 10, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും

പട്ടുവം വീട്ടിലെ ലക്ഷ്മണന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്. വരുന്ന ദിവസമൊന്നും പറയാറായിട്ടില്ല അതുകൊണ്ടാണ് ഇപ്പോള്‍ തന്നെ കത്ത് എഴുതുന്നത്

എതാണ്ട് അഞ്ജു വര്‍ഷമായി അച്ഛനും അമ്മയും എന്നെ തനിച്ചാക്കി പോയിട്ട് . എനിക്കറിയാം നിങ്ങള്‍ വരില്ലെന്ന്! വന്നില്ലെങ്ങിലും എന്നോടുള്ള വാല്‍സല്യം ഒട്ടും കുറയില്ലെന്നും എനിക്കറിയാം, അതുകൊണ്ടുതന്നെ എന്നെക്കുറിച്ച് അറിയുവാന്‍ നിങ്ങള്‍ക്ക്‌ ആഗ്രഹം കാണാതിരിക്കില്ല.
എന്റെ പരാതികള്‍ കേള്‍ക്കാന്‍ നിങ്ങള്‍ മാത്രമേയുള്ളു, എന്റെ കണ്ണിരു വിഴാതിരിക്കാന്‍ നിങ്ങള്‍ മാത്രമേ ആഗ്രഹിക്കുകയുള്ളു, എന്നെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ ,നിങ്ങള്‍ എന്നും എന്റെ കൂടെത്തന്നെയുണ്ട് , നിങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധം ഇന്നുമെന്റെ നാസാരന്ദ്രങ്ങളില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌ , സ്നേഹത്താല്‍ തലോടിയുണ്ടായ നിങ്ങളുടെ കയ്യിലെ തഴമ്പുകള്‍ ഇന്നും ഓര്‍മയിലുണ്ട് , എന്റെ നോബരങ്ങള്‍ക്ക് ആശ്വാസം തരാന്‍ നിങ്ങള്‍ വരില്ലേ? ആഗ്രഹിച്ചുപോയി..

മഴതുള്ളികള്‍വീണുപെരുകി കടലായ് ,കടല്‍ തിരമാലകളായി ആഞ്ഞു വീശിയ എന്റെ മനസ്സ്‌ ശാന്തമായ് ഒഴുകുന്ന പുഴയായി .രാത്രി വളരെ വൈകിയിരിക്കുന്നു, ഞാന്‍ ജനാല വഴി പുറത്തേക്കു നോക്കി. തെങ്ങോലകള്‍ക്കിടയില്‍നിന്നും ചന്ദ്രന്‍ കാമുകിയായ മുല്ലയെ ഒളിഞ്ഞു നോക്കുന്നു, മുല്ല അണിഞ്ഞൊരുങ്ങി സുഗന്ധവും പൂശി ചന്ദ്രനെ കാത്തിരിക്കുകയാണ് , അവളുടെ വള്ളികള്‍ ചന്ദ്രനെ എത്തിപ്പിടിക്കുവാന്‍ ശ്രമിച്ചു .അവരുടെ പ്രണയം തുടര്‍ന്നുകൊണ്ടിരുന്നു ....എഴുതിവെച്ച കത്ത് വീണ്ടും ഒന്നുകൂടി വായിച്ചു , ഇപ്പോള്‍ മനസ്സില്‍ ഒരുപാടു സന്തോഷം തോന്നുന്നു , കാരണം എന്നെ ക്കുറിച്ച് അച്ഛനും അമ്മയും അറിയുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന സന്തോഷം മനസ്സില്‍ കുളിര്‍പാകി .

രണ്ടു ദിവസം കഴിഞ്ഞു ലക്ഷ്മണന്‍ പോയിട്ടില്ല ,യാത്രയാക്കുവാന്‍ വന്ന അമ്മാവന്മാരും മറ്റു ബന്ധുക്കളും അവന്റെ വീട്ടില്‍ വന്നിട്ടുണ്ട് .മു‌ന്നാം ദിവസം രാവിലെ എനിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകേണ്ടിവന്നു , എന്റെ ഒരു ബന്ധു കാലില്‍ പഴുപ്പ് കയറി അഡ്മിറ്റ്‌ ആയിരിക്കുകയാണ് ! ഉച്ചക്ക് പന്ദ്രണ്ട്മണി ആയപ്പോള്‍ ബന്ധുവിനെ കണ്ടു സംസാരിച്ചിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു ...ചേച്ചിയാണ് , ലക്ഷ്മണന്റെ ‍യാത്രയെ പറ്റി പറയുവാന്‍ വിളിച്ചതാണ് .ഉടനെ വീട്ടിലേക്കു പുറപ്പെട്ടു ...വീട്ടില്‍ എത്തി എഴുതിവെച്ച കത്തുമായ് ലക്ഷ്മണന്റെ വീട്ടിലേക്കു ഓടി...

ഒരുപാടു കല്‍പടവുകള്‍ ചവിട്ടിവേണം വീട്ടു മുറ്റത്തെത്തുവാന്‍ ,കല്പടവുകള്‍ക്ക് ഇരുവശത്തും മല്ലിക ചെടികള്‍ തലകുംബ്ബിട്ടു നില്‍ക്കുന്നു ,മുറ്റത്ത്‌ എത്തിയപ്പോള്‍ ഇറയത്ത്‌ നിന്ന് കൃഷ്ണേട്ടന്‍ ഇറങ്ങിവന്നു , പുകപിടിച്ച ചുണ്ടിലൂടെ കഷണ്ടി തടവിക്കൊണ്ട് പറഞ്ഞു ...ഇപ്പം പോയതെയുള്ളു‌ തെക്കേ പറമ്പില്‍ എത്തിയിരിക്കും, ഒടനെ തെക്കേ പറമ്പിലേക്ക്‌ ഓടി .....ഞാന്‍ വൈകിയതിന് അവന്‍ പരിഭവിച്ചിരിക്കുന്നു ! അവന്‍ പുഞ്ചിരിചില്ല !.... യാത്രയാക്കുവാന്‍ വന്ന എന്നെ ആലിംഗനം ചെയ്തില്ല !...കണ്ടഭാവം നടിച്ചില്ല !..

എങ്കിലും ഞാന്‍ അവനോടു പറഞ്ഞു ...എന്റെ അച്ഛനോടും അമ്മയോടും നീ എന്നെപറ്റി എല്ലാം പറയണം...അവര്‍ തീര്‍ച്ചയായും സന്തോഷിക്കും, പ്രിയ കൂട്ടുകാരാ നിന്റെ യാത ഞാന്‍ വികിക്കുന്നില്ല ..ഒരു തേങ്ങലോടെയുള്ള കണ്ണീര്‍ പതിച്ച കത്ത് അവന്റെ ചിതയില്‍ വെച്ചു.

3 അഭിപ്രായങ്ങൾ:

  1. നമ്മുടെ ഭാരതം പന്നി പനിയില്‍ പേടിച്ചു വിറക്കുന്നു . യഥാര്‍ത്ഥ കലാകാരന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിച്ചു സര്‍ഗശേഷി തെളിയിക്കണം. അല്ലാതെ വെറും തലയും മാന്‍ മയില്‍ ഒട്ടകം വരച്ചു നേരം കളയാതെ വല്ല പന്നിയെയും വരക്കടെയ്.

    മറുപടിഇല്ലാതാക്കൂ
  2. തക്കാളി-ഉള്ളി-തേങ്ങ ചമ്മന്തി
    ആവശ്യമുള്ള സാധനങ്ങൾ:

    തക്കാളി - ഒന്ന്
    സവാള - ഒന്ന്
    തേങ്ങ ചിരകിയത് - ഒരു പിടി
    ഇഞ്ചി - ഒരു ചെറിയ കഷ്ണം
    ചുവന്ന മുളക് - 1-2
    ഉഴുന്നുപരിപ്പ് - 2 സ്പൂൺ
    സാമ്പാർപൊടി - 1 സ്പൂൺ
    കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്
    ഉണ്ടാക്കുന്ന വിധം:

    വെളിച്ചെണ്ണയിൽ ഉഴുന്നുപരിപ്പിട്ട് മൂപ്പിക്കുക. കരിയരുത്. അതിലേയ്ക്ക് സവാള, തക്കാളി, ഇഞ്ചി എന്നിവ അരിഞ്ഞതും തേങ്ങയും കറിവേപ്പിലയും മുളകും എല്ലാം കൂടി ഒന്നിച്ചിട്ട് വഴറ്റുക. അധികനേരമൊന്നും വേണ്ട. തക്കാളി ഉടഞ്ഞുചേരുന്ന പരുവത്തിൽ വാങ്ങുക.
    ആറിയശേഷം സാമ്പാർപൊടിയും ഉപ്പും ചേർത്ത് നന്നായി അരയ്ക്കുക. ഒട്ടും വെള്ളം ചേർക്കാതെതന്നെ മിക്സിയിൽ നന്നായി അരഞ്ഞുകിട്ടും. മല്ലിയിലയുടെ സ്വാദ് ഇഷ്ടമുള്ളവർക്ക് അവസാനം സ്വല്പം മല്ലിയില പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കാവുന്നതാണ്.

    എന്റെ അനുഭവത്തിൽ ഈ ചമ്മന്തി ഇഡ്ഡലി/ദോശ, റവദോശ, അടതട്ടി എന്നിവയ്ക്കു പുറമേ ചോറിനും പറ്റിയതാണ്

    മറുപടിഇല്ലാതാക്കൂ
  3. ഒരു ചെടി നട്ടാല്‍ അതിനു സമയാസമയം വെള്ളവും വളവും പിന്നെ നിതാന്തമായ ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ മാത്രമേ അത് വളര്‍ന്നു പന്തലിച്ചു ജീവജാലങ്ങള്‍കും പിന്നെ ഭൂമിക്കും രക്ഷ ആകു. അല്ലാതെ വെറുതെ ഒരു ചെടി നട്ട് നോക്കി നിന്നാല്‍ അത് ഒരു മരം പോയിട്ട് ഒരു പുല്ലു പോലും ആവില്ല.
    ഇപ്പോള്‍ കാര്യം മനസിലായെന്നു കരുതുന്നു.
    ഇല്ലെങ്കില്‍ നിന്റെ ബ്ലോഗ്‌ കുറച്ചു നേരം ശ്രദ്ധിക്കു

    മറുപടിഇല്ലാതാക്കൂ